Pudukad News
Pudukad News

പശു ഫാം നടത്തുന്നയാൾക്ക് നേരെ ഗുണ്ട് കത്തിച്ചെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ


പശു ഫാം നടത്തുന്നയാൾക്ക് നേരെ ഗുണ്ട് കത്തിച്ചെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. അഴീക്കോട് സീതി സാഹിബ്  സ്വദേശി മതിലകത്ത് വീട്ടിൽ ഹസനുൽ ബന്നയെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
അഴീക്കോട് സീതി സാഹിബ് ഈസ്റ്റ് സ്വദേശി തയ്യിൽ വീട്ടിൽ ബൈജുവിനെയാണ് ഗുണ്ട് എറിഞ്ഞ് ഇയാൾ അപായപ്പെടുത്താൻ ശ്രമിച്ചത്.വീടിനോട് ചേർന്ന് പശു ഫാമിൽ  പാൽ കറക്കുന്നതിനായി വന്നപ്പോഴാണ് പ്രതി ഗുണ്ട് കത്തിച്ച് എറിഞ്ഞത്. തൊഴുത്തിൽ വീണ് ഗുണ്ട് പൊട്ടിയെങ്കിലും ബൈജു പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. പ്രതിയെ റിമാൻ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price