തൃശ്ശൂർ പടിഞ്ഞാറെ കോട്ടയിൽ 8 കിലോ കഞ്ചാവുമായി രണ്ട് പേർ സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ.
വെസ്റ്റ് ബംഗാൾ സ്വദേശികളായ ആരിഫ്, ചോട്ടു എന്നിവരാണ് പിടിയിലായത്.
ട്രെയിൻ മാർഗം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച കഞ്ചാവ് ഓട്ടോയിൽ കയറ്റി ചാവക്കാട് കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് ഓട്ടോയെ പിന്തുടർന്ന പോലീസ് സംഘം പടിഞ്ഞാറെ കോട്ടയിൽ വച്ച് പിടികൂടുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ