ദീർഘകാല പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ചികിത്സാ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പൂർണമായി നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടകര ബ്ലോക്ക് കുടുംബസംഗമം ആവശ്യപ്പെട്ടു. മണ്ണംപേട്ട ചേർന്ന യോഗം കെഎസ്എസ്പിയു സംസ്ഥാന കമ്മറ്റി അംഗം കെ.എം. ശിവരാമൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. ശിവദാസൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി. തങ്കം, ബ്ലോക്ക് പ്രസിഡൻ്റ് ടി. ബാലകൃഷ്ണ മേനോൻ, ബ്ലോക്ക് സെക്രട്ടറി കെ.വി. രാമകൃഷ്ണൻ, ഭാരവാഹികളായ കെ. സുകുമാരൻ, ടി.എ. വേലായുധൻ, സി.എൻ.വിദ്യാധരൻ, റെയ്‌സൽ പോൾ, പി.എം. ഹനീഫ, ഫ്രാങ്കോ.ജി. മഞ്ഞളി, എം.കെ. ശാന്തകുമാരി, കെ.എൽ. ഡിക്ലസ്, ബേബി തോമസ്, എം.വി. സതീശൻ, കെ വിജയകുമാരി, തുടങ്ങിയവർ സംസാരിച്ചു. 80വയസ്സ് കഴിഞ്ഞ സോഫിയ ജോണി, യശോദാമ്മ, ടി. ഭാനുമതിയമ്മ, എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ