Pudukad News
Pudukad News

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു


നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. എടത്തിരുത്തി മുനയം തെക്കേത്തറ വീട്ടിൽ അമിത്തിനെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലടച്ചത്.തൃശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് കലക്ടർ അർജുൻ പാണ്ഡ്യനാണ് ഉത്തരവിട്ടത്. കയ്പമംഗലം എസ്എച്ച്ഒ ആർ.ബിജു, എസ്ഐമാരായ ഋഷി പ്രസാദ്, മണികണ്ഠൻ, സിപിഒമാരായ രജനീഷ്, പ്രിയ, വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price