Pudukad News
Pudukad News

അധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിച്ചു


സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൊടകര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം സുധീർ, ജില്ലയിലെ മികച്ച മലയാളം അധ്യാപക അവാര്‍ഡ് ജേതാവ് കെ.കെ താജുദ്ദീൻ എന്നിവരെ  ആദരിച്ചു. കൊടകര ഗവ ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ സംഘടിപ്പിച്ച ആദരണ ചടങ്ങ്  കൊടകര പഞ്ചായത്ത്‌ പ്രഡിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം സരിത രാജേഷ് അധ്യക്ഷയായി. പി ടി എ പ്രസിഡണ്ട് മനോജ് വലിയപുരക്കല്‍, എംപിടിഎ പ്രസിഡണ്ട് വിദ്യ സന്തോഷ്, ബോയ്‌സ് സ്‌കൂള്‍ പ്രധാനാധ്യാപിക ജിഷ മാത്യു, ഗവ.എല്‍.പി സ്കൂൾ പ്രധാനാധ്യാപിക എം കെ  ഡെയ്‌നി,  സിമി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ശ്രീകുമാര്‍ നന്തിക്കരയുടെ കലാവതരണവും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price