കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റില്‍. കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി എം.കെ.ഷമീറാണ് അറസ്റ്റിലായത്. കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്യവെയാണ് ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.ഇന്നലെ രാത്രിയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. എറണാകുളത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് സർവീസ് നടത്തിയ കെഎസ്‌ആർടിസി ബസില്‍ വച്ച് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി കൊടുങ്ങല്ലൂർ പോലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ