കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന്. ഇന്നലെ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 11225 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 9230 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7190 രൂപയാണ് പുതിയ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4665 രൂപയും. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 89800 രൂപയായി. 90000 രൂപയ്ക്ക് താഴെ എത്തി എന്നതാണ് എടുത്തു പറയേണ്ട മാറ്റം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ