Pudukad News
Pudukad News

ഉച്ചകഴിഞ്ഞും സ്വര്‍ണക്കുതിപ്പ്‌; പവന്‍ വില വീണ്ടും 94,000 കടന്നു


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും കുതിപ്പ്. ഗ്രാമിന് 75 രൂപ വര്‍ധിച്ച്‌ 11,790 രൂപയും പവന് 600 രൂപ വര്‍ധിച്ച്‌ 94,320 രൂപയുമായി.ഇന്ന് രാവിലെ ഗ്രാമിന് 210 രൂപ ഉയര്‍ന്ന് 11,715 രൂപയിലും പവന് 93,720 രൂപയിലുമായിരുന്നു വ്യാപാരം ആരംഭിച്ചത്. രാജ്യാന്തര സ്വര്‍ണ വിലയില്‍ ഉയര്‍ച്ച ഉണ്ടായതോടെയാണ് ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ വില പുതുക്കി നിശ്ചയിച്ചത്. രാവിലെ ഔണ്‍സിന് 4,191 രൂപയായിരുന്ന രാജ്യാന്തര സ്വര്‍ണ വില നിലവില്‍ 4,232 ഡോളറിലെത്തി.ചെറുകാരറ്റുകളുടെ വിലയിലും വര്‍ധനയുണ്ട്. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റിന് ഗ്രാമിന് 9,695 രൂപയാണ് പുതുക്കിയ വില. 14 കാരറ്റിന് ഗ്രാമിന് 7,555 രൂപയും 9 കാരറ്റിന് ഗ്രാമിന് 4,875 രൂപയുമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price