പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിനശിക്ഷ വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി.പഴുവില്‍ കുറുമ്പിലാവ് സ്വദേശി തോട്ട്യാൻ വീട്ടില്‍ ജോമിയെയാണ് (40) 36 വർഷം കഠിനതടവിനും 2,55,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്. ജഡ്ജി ജയ പ്രഭുവാണ് വിധി പ്രസ്താവിച്ചത്.പിഴയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പ്രതി അധിക തടവ് അനുഭവിക്കേണ്ടിവരും. പിഴത്തുക ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. ഈ കേസിൻ്റെ വിചാരണ വേളയില്‍ 11 സാക്ഷികളെ കോടതിയില്‍ വിസ്തരിക്കുകയും 19 രേഖകള്‍ പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു.അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദാസ് പി.കെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ജി.എ.എസ്.ഐ അരുണ്‍ കുമാർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സുരജ് കെ., ലിജി മധു എന്നിവരാണ് കോടതിയില്‍ ഹാജരായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ