തൃശൂർ-കുറ്റിപ്പുറം പാതയിലെ പാറമേക്കാവ് മുതല്‍ കല്ലുംപുറം വരെയുള്ള 33 കിലോമീറ്റർ ഭാഗത്തെ എല്ലാ നിർമ്മാണ പ്രവൃത്തികളും ഡിസംബർ 30 നകം പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി.പുഴയ്ക്കലില്‍ നിർമ്മാണം പുരോഗമിക്കുന്ന വലിയ പാലം ഡിസംബർ 15ന് തുറന്നു നല്‍കും. ഡി.ബി.എം, പി.ക്യു.സി നിർമ്മാണം 99 ശതമാനം പൂർത്തിയായി. ഓടയുടെ നിർമ്മാണം, സംരക്ഷണ ഭിത്തി, ഷോള്‍ഡർ ബലപ്പെടുത്തല്‍, ബസ് ഷെല്‍ട്ടർ നിർമ്മാണം, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍, ഫൂട്ട്പാത്ത് നിർമ്മാണം എന്നിവ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അയ്യന്തോള്‍ ജംഗ്ഷൻ മുതല്‍ ആര്യ ഹോട്ടല്‍ വരെയുള്ള കോണ്‍ക്രീറ്റ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചു.ഷൊർണ്ണൂര്ർ-കൊടുങ്ങല്ലൂർ റോഡ് നിർമ്മാണ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. നിർമ്മാണ പ്രവൃത്തികളുടെ പരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പുഴയ്ക്കല്‍ സന്ദർശിച്ചു. പുഴയ്ക്കലില്‍ നിർമ്മാണം പുരോഗമിക്കുന്ന ചെറുപാലത്തിന്റെ പുരോഗതിയും കളക്ടർ വിലയിരുത്തി. കെ.എസ്.ടി.പി അസിസ്റ്റന്റ് എൻജിനീയർ കെ.എം.മനോജ്, കോണ്‍ട്രാക്‌ട് പ്രൊജക്‌ട് മാനേജർ ശ്രീരാജ് എന്നിവർ കളക്ടറോടൊപ്പമുണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ