Pudukad News
Pudukad News

മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന;28 വാഹനങ്ങള്‍ക്കെതിരെ നടപടി, 47500 രൂപ പിഴ ചുമത്തി


ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലയില്‍ മോട്ടോർ വാഹന വകുപ്പ് നടത്തിയ സ്റ്റേജ് വാഹനങ്ങളുടെ പ്രത്യേക പരിശോധനയില്‍ 28 വാഹനങ്ങള്‍ക്കെതിരെ 47500 രൂപ പിഴ ചുമത്തി.ചരക്ക് വാഹനങ്ങളും വേഗത കുറഞ്ഞ വാഹനങ്ങളും റോഡിന്റെ ഇടതുവശം ചേർന്ന് പോകണമെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം നല്‍കി. സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും നിയമലംഘർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു. 11 ഉദ്യോഗസ്ഥർ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price