Pudukad News
Pudukad News

ജില്ലാ സ്‌കൂള്‍ കലോത്സവം 18 മുതല്‍ 21 വരെ ഇരിങ്ങാലക്കുടയില്‍


റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഈ മാസം 18 മുതല്‍ 21 വരെ ഇരിങ്ങാലക്കുടയില്‍ നടക്കും. 22 വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ 8500 ഓളം വിദ്യാർത്ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനറും വിദ്യാഭ്യാസ ഉപഡയക്ടറുമായ പി.എം.ബാലകൃഷ്ണൻ അറിയിച്ചു.മുനിസിപ്പല്‍ ടൗണ്‍ഹാളാണ് പ്രധാനവേദി. കൂടാതെ ലിറ്റില്‍ ഫ്‌ളവർ കോണ്‍വെന്റ് ഗേള്‍സ് സ്‌കൂള്‍, സെന്റ് മേരീസ് സ്‌കൂള്‍, ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ തുടങ്ങിയവയാണ് മറ്റ് വേദികള്‍.സംസ്‌കൃതോത്സവം നാഷണല്‍ സ്‌കൂളിലും അറബിക് കലോത്സവം ഗവ. എല്‍.പി സ്‌കൂളിലുമാണ് നടക്കുക. സംഘാടക സമിതി, പ്രോഗ്രാം കമ്മിറ്റി ഓഫീസുകള്‍ എന്നിവ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും ഭക്ഷണം ഗായത്രി ഹാളിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്.19ന് രാവിലെ 9.30ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ജയരാജ് വാര്യർ കലാമേള ഉദ്ഘാടനം ചെയ്യും. സബ് കളക്ടർ അഖില്‍ വി. മേനോൻ, സാഹിത്യ അക്കാഡമി വൈസ് ചെയർമാൻ അശോകൻ ചരുവില്‍ എന്നിവർ മുഖ്യാതിഥികളാകും. 21ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price