Pudukad News
Pudukad News

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം; സമയപരിധി ഡിസംബര്‍ പതിനൊന്നുവരെ നീട്ടി, ഫെബ്രുവരി 14ന് അന്തിമ വോട്ടര്‍ പട്ടിക


തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിന് സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഫോമുകള്‍ തിരികെ നല്‍കാൻ ഡിസംബർ പതിനൊന്ന് വരെ സമയം ഉണ്ട്.പതിനാറ് വരെ കരട് പ്രസിദ്ധീകരിക്കും. ഫെബ്രുവരി പതിനാലിനാണ് അന്തിമ വോട്ടർ പട്ടിക. കേരളമടക്കം പന്ത്രണ്ട് ഇടങ്ങളിലാണ് സമയപരിധി നീട്ടിയത്.രാജ്യവ്യാപകമായി നടത്താൻ നിശ്ചയിച്ച എസ് ഐ ആറില്‍ രണ്ടാംഘട്ടത്തിലാണ് കേരളം, ഛത്തീസ്‌ഗഡ്, ഗോവ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കമുള്ള 12 ഇടങ്ങളില്‍ എസ്‌ ഐ ആർ നടപ്പാക്കുന്നത്. ബീഹാറില്‍ ആദ്യഘട്ട എസ്‌ഐആർ വിജയകരമായി പൂർത്തിയാക്കിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price