Pudukad News
Pudukad News

സ്വർണവില കുത്തനെ വർധിച്ചു;പവന് കൂടിയത് 1360 രൂപ


കേരളത്തിൽ ഇന്ന് സ്വർണവില കുത്തനെ വർധിച്ചു. ഗ്രാമിന് 170 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 11,535 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 1360 രൂപ ഉയർന്ന് 92,280 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 140 രൂപ കൂടി. ഗ്രാമിന്റെ വില 9490, പവന് 75,920 രൂപയായും വർധിച്ചു. 14 കാരറ്റ് സ്വർണത്തിൻ്റെ വിലയിൽ 110 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 7,390 രൂപയായും പവന്റേത് 59120 രൂപയുമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price