Pudukad News
Pudukad News

സ്വര്‍ണവില കുത്തനെ കുറഞ്ഞു;ഒരു പവന് 1280 രൂപ കുറഞ്ഞു


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഒരു പവന് 1280 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വില കുറഞ്ഞുവരികയാണ്.കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞ് 90680 രൂപയായി. 18 കാരറ്റ് സ്വര്‍ണം പവന് 74600 രൂപയാണ്. 14 കാരറ്റ് സ്വര്‍ണം പവന് 58120 രൂപയിലേക്ക് താഴ്ന്നു. 9 കാരറ്റ് സ്വര്‍ണം പവന് 37480 രൂപയായി. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഇനിയും സ്വര്‍ണവില കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്ന് കേരളത്തില്‍ വെള്ളിയുടെ വില ഗ്രാമിന് 163 രൂപയാണ്.22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 160 രൂപ കുറഞ്ഞ് 11335 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 130 രൂപ കുറഞ്ഞ് 9325 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ കുറഞ്ഞ് 7265 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. അതേസമയം, ആഭരണം വാങ്ങുമ്ബോള്‍ ഈ തുകയ്ക്ക് കിട്ടില്ല. ഡിസൈന്‍ അടിസ്ഥാനത്തിലുള്ള പണിക്കൂലി നല്‍കണം. കൂടാതെ ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൊടുക്കണം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price