Pudukad News
Pudukad News

പോലീസ് ഐജി ചമഞ്ഞ് തട്ടിപ്പ്; പ്രതിക്ക് 10 വർഷം കഠിനതടവ്


പോലീസ് 'ഐ.ജി' ചമഞ്ഞ് പോലീസിൽ ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയ പ്രതിക്ക് 10 വർഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷ.
പെരിങ്ങോട്ടുകര സ്വദേശി കുന്നത്തുള്ളി വീട്ടിൽ മിഥുൻ എന്ന ബാനുകൃഷ്ണയെയാണ്  തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.
പരാതിക്കാരുടെ മകന് പോലീസിൽ ജോലി തരപ്പെടുത്തി തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  16 പവൻ  സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയുമാണ് പ്രതി കൈക്കലാക്കിയത്. 
മണ്ണുത്തി പോലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്കെതിരെ 21 സാക്ഷികളെയും മുപ്പതോളം രേഖകളും കോടതിയിൽ ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ട് സുനിത ഹാജരായി.
2018 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price