കുട്ടനെല്ലൂരിൽ കാൽനട യാത്രക്കാരിയുടെ സ്വർണമാല ബൈക്കിലെത്തിയ സംഘം കവർന്നു. കുട്ടനെല്ലൂർ കോളേജ് റോഡിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കുട്ടനെല്ലൂർ വാരിയം ലൈൻ സ്വദേശി സിന്ധു നിവാസിൽ അച്യുതവാരിയരുടെ ഭാര്യ ജലജയുടെ ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്. മാല കവർന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഒല്ലൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ