Pudukad News
Pudukad News

പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാര്‍ക്ക് കണ്ണൻ ചരിഞ്ഞു


പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. തൃശൂര്‍ തെക്കേപ്പുറത്തെ കെട്ടുതറിയില്‍ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞത്‌.ഏറെനാളായി അസുഖം ബാധിച്ച്‌ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ച മുൻപ്‌ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അവശനിലയിലായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള തറിയില്‍ വെച്ച്‌ ആന ചരിഞ്ഞത്. കുറച്ചുനാളുകളായി എരണ്ടക്കെട്ട് ഉള്‍പ്പെടെയുള്ള അസുഖങ്ങളുമായി ആന രോഗാവസ്ഥയിലായിരുന്നു. അവസാന നാളുകളില്‍ മരുന്നുകളോടും കാര്യമായ രീതിയില്‍ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് രാവിലെ ചെരിഞ്ഞത്. കുന്നംകുളം സ്വദേശി കൊണാർക്ക് ബിനോയിയുടെ ഉടമസ്ഥതയിലുള്ളതാണ് ആന.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price