Pudukad News
Pudukad News

പോലീസുകാര്‍ക്ക് കുത്തേറ്റു; ആക്രമണം പ്രതിയെ പിടികൂടുന്നതിനിടെ


പ്രതിയെ പിടിക്കാനെത്തിയ പോലീസുകാർക്ക് കുത്തേറ്റു.ചാവക്കാട് എസ്‌ഐക്കും സിപിഒയ്ക്കുമാണ് കുത്തേറ്റത്.ചാവക്കാട് എസ്‌ഐ ശരത്ത്, സിപിഒ അരുണ്‍ എന്നിവർക്കാണ് പരിക്കേറ്റത്. ഇതേ തുടർന്ന് സംഭവസ്ഥലത്തെത്തിയ മറ്റ് ഉദ്യോഗസ്ഥരെയും പ്രതി ആക്രമിച്ചു. ചാവക്കാട് സ്വദേശിയായ നിസാർ എന്നയാളാണ് പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.സഹോദരനെ ആക്രമിച്ച കേസിലെ പ്രതിയായ നിസാറിനെ പിടികൂടാൻ എത്തിയതാണ് പൊലീസുകാർ. എന്നാല്‍ പ്രതി ഉദ്യോഗസ്ഥരെ ഉപദ്രവിച്ചതോടെയാണ് മറ്റ് മൂന്ന് പൊലീസുകാർ കൂടി സംഭവ സ്ഥലത്തെത്തിയത്. തുടർന്ന് ഇവരെയും ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. പരിക്കേറ്റ ശരത്ത്, അരുണ്‍ എന്നിവരെ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ എസ്‌ഐയുടെ കൈയ്ക്ക് ശസ്ത്രക്രിയ നടത്തി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price