Pudukad News
Pudukad News

ഒരു രൂപ മുടക്കിയാല്‍ ഒരു മാസം നെറ്റും കോളും സൗജന്യം; ദീപാവലി സ്‌പെഷ്യല്‍ പ്ലാന്‍ പ്രഖ്യാപിച്ച്‌ ബിഎസ്‌എന്‍എല്‍


പ്രത്യേക ദീപാവലി സ്‌പെഷ്യല്‍ പ്രൊമോഷണല്‍ പ്ലാനുമായി പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎല്‍).ഈ ദീപാവലി ആഘോഷക്കാലത്ത് 4ജി നെറ്റ്‌വർക്കിലുടനീളം അസാധാരണമായ മൂല്യം പ്രദാനം ചെയ്യുന്നതിനും പുതിയ ഉപഭോക്കളെ ആകർഷിക്കുന്നതിനുമാണ് ഈ ഓഫര്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്ന് ബിഎസ്‌എൻഎല്‍ ജനറല്‍ മാനേജർ പി ലോഗനാഥൻ പറഞ്ഞു.

ബിഎസ്‌എന്‍എല്ലിന്‍റെ ദീപാവലി സമ്മാനം

ഒരു രൂപ മാത്രം വിലയുള്ള ഈ പ്രമോഷണല്‍ പ്ലാൻ പുതിയ വരിക്കാർക്ക് 30 ദിവസത്തേക്ക് സാധുതയുള്ള സമഗ്ര മൊബൈല്‍ സേവന പാക്കേജ് നല്‍കുന്നു. ആനുകൂല്യങ്ങളില്‍ പരിധിയില്ലാത്ത വോയ്‌സ് കോളുകള്‍ (ലോക്കല്‍/എസ്‌ടിഡി), പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, പ്രതിദിനം 100 എസ്‌എംഎസ് എന്നിവ ഉള്‍പ്പെടുന്നു. നവംബർ 15 വരെ ഈ ഓഫർ ലഭ്യമാണ്. മൊബൈല്‍ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) ഉപയോഗിച്ച്‌ ബിഎസ്‌എൻഎല്‍ നെറ്റ്‌വർക്കില്‍ ചേരുന്നവർ ഉള്‍പ്പെടെയുള്ള പുതിയ ബിഎസ്‌എൻഎല്‍ ഉപഭോക്താക്കള്‍ക്ക് ഈ പ്ലാൻ ലഭ്യമാകും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price