Pudukad News
Pudukad News

സിപിഐയുടെ ജനപക്ഷ വികസന മുന്നേറ്റ മേഖല ജാഥക്ക് തുടക്കമായി


തദ്ദേശ തെരഞ്ഞെടുപ്പ്
എൽഡിഎഫ് ഭരണ തുടർച്ചക്കായ് എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് സിപിഐ പുതുക്കാട് മണ്ഡലം
കമ്മിറ്റി നടത്തുന്ന 
ജനപക്ഷ വികസന മുന്നേറ്റ മേഖല ജാഥക്ക് തുടക്കമായി. പാലപ്പിള്ളിയിൽ നടന്ന ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.ജാഥാ ക്യാപ്റ്റൻ മണ്ഡലം സെക്രട്ടറി സി.യു. പ്രിയൻ, വൈസ് ക്യാപ്റ്റൻ പി.എം.നിക്സൻ, മാനേജർ ഷീല ജോർജ് എന്നിവർ പതാക ഏറ്റുവാങ്ങി. അഡ്വ.എം.എ.ജോയ് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി.കെ ശേഖരൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡൻ്റ് കെ.എം. ചന്ദ്രൻ, വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കലാപ്രിയ സുരേഷ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ. ഗോപി, വി.കെ. വിനീഷ്
വി.ആർ. സുരേഷ്,പാലപ്പിള്ളി ലോക്കൽ സെക്രട്ടറി കെ.കെ. രവി
എന്നിവർ സംസാരിച്ചു.പുലിക്കണ്ണിയിൽ നിന്നാരംഭിച്ച ജാഥ വൈകിട്ട് വെള്ളിക്കുളങ്ങരയിൽ സമാപിക്കും.ഞായറാഴ്ച രാവിലെ മൂന്നുമുറിയിൽ നിന്നാരംഭിച്ച് തൊട്ടിപ്പാളിൽ സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price