വീട്ടിലേക്ക് അതിക്രമിച്ചുകയറി അയൽവാസിയെ വടിവാള്‍കൊണ്ട് തലയില്‍ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.ചേർപ്പ് ഇഞ്ചമുടി കുന്നത്തുള്ളി മിഥുനെ(29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാറളം താണിശേരി കാട്ടുങ്ങല്‍ ബിജു(47)വിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.ഒരാഴ്ചമുൻപ് വഴിയിലെ പുല്ല് വെട്ടുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കം നടന്നിരുന്നു. ഈ വൈരാഗ്യത്തില്‍ മിഥുൻ അയല്‍വാസിയായ ബിജുവിന്‍റെ വീട്ടിലേക്കു വടിവാള്‍, ഇരുന്പുപൈപ്പ് എന്നിവയുമായി അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. ഇരുന്പുപൈപ്പ് കൊണ്ട് അടിച്ചു നിലത്തുവീഴ്ത്തിയശേഷം വടിവാളുകൊണ്ട് ബിജുവിന്‍റെ തലയ്ക്കു വെട്ടി. ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മിഥുൻ കാട്ടൂർ, ചേർപ്പ്, മണ്ണുത്തി, തൃശൂർ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനുകളിലായി ഏഴു ക്രമിനല്‍ കേസുകളില്‍ പ്രതിയാണ്. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ഇ.ആർ. ബൈജു, എസ്‌ഐ ബാബു ജോർജ്, എഎസ്‌ഐ മിനി, ജിഎസ്‌സിപിഒമാരായ ധനേഷ്, ജിതേഷ്, മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ