ശബരിമലയിലെ സ്വർണക്കൊള്ള വിവാദത്തിൽ ദേവസ്വം വകുപ്പ് മന്ത്രിയും,ദേവസ്വം ബോർഡും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മറ്റത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഷാഫി കല്ലുപറമ്പിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സി.എച്ച്. സാദത്ത്, ലിന്റോ പള്ളിപ്പറമ്പൻ, സായൂജ് സുരേന്ദ്രൻ, കെ.എ. ഹനീഫ, തോമസ് കാവുങ്കൽ,സിജിൽ ചന്ദ്രൻ, നൈജോ ആൻ്റോ,തങ്കമണി മോഹനൻ എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ