തേറമ്പിൽ രാമകൃഷ്ണനെ പ്രശംസിച്ച് സുരേഷ് ഗോപി
കോണ്‍ഗ്രസിന്റെ മുതിർന്നനേതാവും സ്പീക്കറുമായിരുന്ന തേറമ്പിൽ രാമകൃഷ്ണനെ വീട്ടിലെത്തി കണ്ടശേഷമാണ് സുരേഷ് ഗോപി കോഫി വിത്ത് എസ്‍ജി എന്ന പരിപാടി തുടങ്ങിയത്. തൃശൂരിലെ മേയര്‍ക്കും മുകളില്‍ കസേരയിട്ട് കൊടുക്കേണ്ടയാളാണ് തേറമ്പിൽ രാമകൃഷ്ണനെന്നും ലീഡര്‍ക്കൊപ്പം സ്ഥാനം കൊടുക്കേണ്ടയാളാണെന്നും സുരേഷ് ഗോപി പ്രശംസിച്ചു. അതുകൊണ്ടാണ് കോഫി ടൈംസ് തുടങ്ങും മുൻപ് തേറമ്പലിനെ വീട്ടിലെത്തി കണ്ടത്. ബിജെപിക്ക് 30 സീറ്റെങ്കിലും കോര്‍പ്പറേഷനില്‍ കൊടുത്താല്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ കുതിപ്പുണ്ടാകും. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നല്‍കിയ 19 കോടി തുരങ്കം വെച്ചു. പിന്നീട് കളക്ടർ റിപ്പോർട്ട് പ്രകാരം പണം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുകയാണിപ്പോള്‍.പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചത് മേയർ എം.എം വർഗീസ് അല്ല. അദ്ദേഹംഎന്തെങ്കിലും ചെയ്തു എന്നൊരിക്കലും പറയില്ല. അദ്ദേഹത്തിന്‍റെ നിസഹായവസ്ഥ അറിയാം. കോർപ്പറേഷനും കോർപ്പറേഷൻ ഇരിക്കുന്ന തൃശൂർ നിയമസഭാ സീറ്റും ബിജെപിക്ക് തരണം. രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് നരേന്ദ്ര മോദിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ