കൊടകര സർക്കാർ ആയുർവേദ ആശുപത്രിയിൽ ഒരു കോടി ചിലവിൽ നിർമ്മിക്കുന്ന ഒ പി കെട്ടിടത്തിന്റെ നിർമ്മാണം മന്ത്രി വീണ ജോർജ് ഓൺ ലൈൻ ആയി ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ നടന്ന ചടങ്ങിൽ സനീഷ് കുമാര്‍ ജോസഫ് എം എൽ എ ശിലാഫലകം അനശ്ചാദനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ അദ്ധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി കെ മുകുന്ദന്‍, പഞ്ചായത്ത് അംഗങ്ങളായ പ്രനീല ഗിരീശന്‍, ഷീബ ജോഷി, സജിനി സന്തോഷ്, ടി വി പ്രജിത്ത്, ഡിഎംഒ ഡോക്ടര്‍ എം ബീന കുമാരി, ജില്ല പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ ആര്യ സോമന്‍, എച്ച്എംസി ചെയര്‍മാന്‍ കെസി ജെയിംസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ ഷീജ അശോകന്‍
എന്നിവര്‍ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ