വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കിയ പ്രതിയെ വെറും അഞ്ച് മിനിറ്റിനുള്ളില്‍ തൃശൂർ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളം ചേരാനല്ലൂർ ചങ്ങാനത്ത് മുർഷാദ് (36) ആണ് പിടിയിലായത്.അന്തിക്കാട് വന്നേരിമുക്ക് സ്വദേശിനിയായ വയോധികയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കുകയുമായിരുന്നു.വയോധിക സഹോദരനെ ഫോണ്‍ വിളിക്കുകയും സഹോദരൻ അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കേണ്ട എമർജൻസി നമ്പർ 112-ലേക്ക് വിവരം അറിയിക്കുകയായിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് പൊലീസ് സ്റ്റേഷൻ വാഹനം വെറും അഞ്ചുമിനിറ്റിനുള്ളില്‍ സ്ഥലത്ത് പാഞ്ഞെത്തി പ്രതിയെ പിടികൂടുകയായിരുന്നു.അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഫ്സല്‍, ഡ്രൈവർ സിവില്‍ പൊലീസ് ഓഫീസർ സബിത്ത് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ