പെയിന്‍റ് കടയുടെ ഗോഡൗണില്‍ ചാരായംവാറ്റി വില്‍പ്പന നടത്തിയ വ്യാപാരി പിടിയില്‍. പട്ടിക്കാട് സിറ്റി ഗാർഡനില്‍ കുത്തൂർ വീട്ടില്‍ ജേക്കബ് മകൻ എല്‍ദോ (52) ആണ് അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.എ.ഉമ്മറിന്‍റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്.ഗോഡൗണ്‍ കേന്ദ്രീകരിച്ച് ചാരായം വാറ്റി വില്‍പന നടത്തിവരുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വൈകീട്ടാണ് പ്രതിയെ പിടികൂടിയത്.പരിശോധനയില്‍ രണ്ടര ലിറ്റർ ചാരായം, ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, അമോണിയം യീസ്റ്റ്, പാത്രങ്ങള്‍ തുടങ്ങിയ വാറ്റ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ എൻ.ആർ രാജു, പ്രിവെന്‍റീവ് ഓഫീസർ ടി.ജെ. രഞ്ജിത്ത്, മുജീബ് റഹ്മാൻ, റെനില്‍ രാജൻ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ