Pudukad News
Pudukad News

പാലിയേക്കരയില്‍ ടോള്‍വിലക്ക് തുടരും;കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും


പാലിയേക്കരയില്‍ ടോള്‍വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ടോള്‍നിരക്ക് കൂട്ടിയ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു.കേസ് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നിലവില്‍ പാലിയേക്കരയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. അത് കൃത്യമായി നടന്നുകഴിഞ്ഞാല്‍ മാത്രമേ കോടതി ടോള്‍വിലക്ക് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് റിപോര്‍ട്ടുകള്‍.പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. പുതിയ അടിപ്പാതകളുടെ നിര്‍മാണം തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബദല്‍ സംവിധാനമൊരുക്കിയിരുന്നില്ല. ഇതോടെ സര്‍വീസ് റോഡുകള്‍ തകരുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുകയുമായിരുന്നു ദേശീയപാതയില്‍ കുരുക്കു മുറുകിയതിനെ തുടര്‍ന്ന് ആഗസ്റ്റ് ആറു മുതലാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചത്. തുടര്‍ന്ന് പുനഃസ്ഥാപിക്കാന്‍ എന്‍എച്ച്‌എയും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price