Pudukad News
Pudukad News

യുവാവിനെ കൊലപ്പെടുത്തിയത് സ്വവര്‍ഗരതിക്കിടെയെന്ന് പോലിസ്: സമാനരീതിയില്‍ മുന്‍പും കൊലപാതകം


ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്വവർ‌ഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലിസ്.പ്രതി ചൊവ്വന്നൂർ സ്വദേശി സണ്ണി(63) സ്വവര്ഗാ സ്വവർഗാനുരാഗിയാണെന്നും ഇയാൾ സ്ഥിരമായി  സ്വവർഗരതിക്കായി പലരേയും വീട്ടിൽ കൊണ്ടുവരാറുണ്ടെന്നും പൊലിസ് പറഞ്ഞു.ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള  വടക കോട്ടേഴ്സിലാണ് 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് അഞ്ചരയോടെയാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന സണ്ണിയുടെ മുറിയിലാണ് മൃതദേഹം കണ്ടത്.മുറിയിൽ നിന്നും പുക വരുന്നത് കണ്ട ആളുകൾ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കിയപ്പോഴാണ് പാതി കത്തിയ നിലയില് കമിഴ്ന്നു കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാകാം എന്ന നിഗമനത്തിലാണ് പൊലിസ്. പ്രതിയെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി 7.30 ഓടെയാണ് പൊലിസ് പിടികൂടിയത്.നേരത്തെ രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ് പിടിയിലായ സണ്ണി. കഴിഞ്ഞദിവസം രാത്രി ഏഴോടെ സണ്ണി ഒരാളുമായി ക്വാർട്ടേഴ്സിസിൽ എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുന്നംകുളം എസ്.എച്ച്‌.ഒ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price