വിദേശത്ത് ഓയിൽ കമ്പനിയിലേക്ക് വ്യാജ വീസ നൽകി അഞ്ചര ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ചങ്ങവിള സ്വദേശി കടവിള വീട്ടിൽ വിൻസിനെയാണ് തിരുവനന്തപുരത്തു നിന്ന് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. അബുദാബിയിലെ കമ്പനിയിലേക്ക് പമ്പ് ഓപ്പറേറ്ററായി ജോലി ശരിയാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ വിസ നൽകി രണ്ടു യുവാക്കളിൽ നിന്നായി അഞ്ചര ലക്ഷം തട്ടിയെടുത്തു എന്നായിരുന്നു പരാതി. റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചേർപ്പ് ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സിവിൽ പോലീസ് ഓഫീസർമാരായ സി.പി. റിൻസൺ. എം. മണികണ്ഠൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ