Pudukad News
Pudukad News

ആർസിടി ആശ്രയ സ്വച്ഛതോത്സവം സംഘടിപ്പിച്ചു



കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിലെ സംരംഭകരുടെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആശ്രയയുടെ നേതൃത്വത്തിൽ വില്ലടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വച്ഛതോത്സവം സംഘടിപ്പിച്ചു. ഗാന്ധിജയന്തി സേവനവാരത്തിൽ  ശുചിത്വം തന്നെ സേവനം എന്ന ക്യാമ്പയിൻ്റെ ഭാഗമായി ഒരു ദിവസം ഒരു മണിക്കൂർ ഒരുമിച്ച് എന്ന പ്രോഗ്രാം സംഘടിപ്പിച്ചത്. ആർസിടി ഡയറക്ടർ ജി. കൃഷ്ണ മോഹൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രധാനാധ്യാപിക ഷൈന, പിടിഎ പ്രസിഡണ്ട് ബബിമോൾ, എംപിടിഎ പ്രസിഡണ്ട് രാജശ്രീ ഗോപൻ, ആശ്രയ പ്രസിഡൻ്റ് ബിജു കാളിയങ്കര, സെക്രട്ടറി മധു, ട്രഷറർ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ആശ്രയയുടെ മെമ്പർമാർ ചേർന്ന് സ്കൂൾ പരിസരവും ഗാന്ധി പ്രതിമയും ക്ലാസ് മുറികളും ശുചീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price