ടോള്‍പിരിവ് തടഞ്ഞത് നീട്ടിയതോടെ കുരുക്കില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാകുകയാണ് ഹൈക്കോടതി വിധി.
സ്വകാര്യ വാഹനങ്ങള്‍ക്ക് പുറമെ സ്വകാര്യ ബസുകള്‍ക്കും കെ.എസ്.ആർ.ടി.സിക്കും ലോറികള്‍ക്കും വൻ തുകയാണ് കഴിഞ്ഞ രണ്ടുമാസമായി ലാഭം. ആഗസ്റ്റ് ആറിനാണ് ആദ്യമായി ടോള്‍പിരിവ് താല്‍ക്കാലികമായി നിർത്തിയത്. എന്നിട്ടും കരാറുകാരും ദേശീയപാത അതോറിറ്റിയും ചേയ്യേണ്ട ജോലി ചെയ്യാത്തതിനാല്‍ ടോള്‍ നീട്ടുകയായിരുന്നു. രണ്ട് മാസമായി ടോള്‍ താല്‍ക്കാലികമായി നിർത്തിയതോടെ കോടികളാണ് ടോള്‍ കമ്പനിക്ക് നഷ്ടം. ദിവസവും 50ലക്ഷം രൂപയോളമാണ് ടോള്‍ പിരിവായി ലഭിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസുകള്‍ക്ക് ഒരു കോടിയോളം രൂപ മാസം തോറും ടോള്‍ ഒഴിവാക്കിയതിലൂടെ ലാഭമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സർക്കാർ തുടക്കത്തില്‍ ടോള്‍ കമ്പനിക്കൊപ്പം നില്ക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം ശക്തമാണെന്ന് കണ്ടതോടെ പിൻവലിഞ്ഞു. മുരിങ്ങൂരില്‍ കഴിഞ്ഞ ദിവസം സർവീസ് റോഡ് ഇടിയുകയും ആമ്പല്ലൂരിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുരുക്ക് മുറുകയിതാണ് വീണ്ടും ടോള്‍ കമ്പനിക്ക് തിരിച്ചടിയായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ