രണ്ടുക്ഷേത്രങ്ങളില്‍ കവർച്ച നടത്തിയ പ്രതി പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി ബിശ്വജിത്ത് ബയോ(30)നാണ് അറസ്റ്റിലായത്.പഴമ്പുഴ മഹാവിഷ്ണു ക്ഷേത്രത്തിലും ചിറ്റിലപ്പിള്ളി പണിക്കപറമ്പിൽ കുടുംബക്ഷേത്രത്തിലുമാണ് മോഷണം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പേരാമംഗലം സിഐ കെ.സി. രതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പിടിയിലാകുന്നത്.ക്ഷേത്രത്തില്‍നിന്ന് നഷ്ടപ്പെട്ട പഞ്ചലോഹത്തിടമ്പ്, പ്രഭാമണ്ഡലം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പ്രതി താമസിക്കുന്ന വീട്ടില്‍നിന്നും സമീപത്തെ പാടശേഖരത്തില്‍നിന്നുമായി കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ