Pudukad News
Pudukad News

ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് ജില്ലാ കളക്ടര്‍ ഹൈകോടതിയില്‍;പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി


പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ടോള്‍ പാതയിലെ ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ലകളക്ടർ കോടതിയെ അറിയിച്ചു.ആഴത്തിലുള്ള കുഴികളുടെ വശം ബാരിക്കേഡിംഗ് പ്രശ്നം ഉണ്ട് സുരക്ഷപ്രശ്നങ്ങളുണ്ട് .നാല് വരി പാത ചെറിയ സർവ്വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ്ഹൈകോടതിയുടെ തീരുമാനം സ്വാഗതാർഹമെന്ന് പരാതിക്കാരൻ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു. സർവീസ് റോഡുകള്‍ പൂർണ്ണമാക്കാതെ ടോള്‍ പിരിക്കാൻ കമ്പനിക്ക് അവകാശമില്ല, പകുതി മാത്രമേ ടോൾ പിരിക്കുകയാണെങ്കില്‍ ഈടാക്കാവൂ എന്ന വാദം കോടതി കേള്‍ക്കും എന്നാണ് പ്രതീക്ഷ. കേന്ദ്രസർക്കാരിനോട് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാനാണ് ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price