ദേശീയപാത നടത്തറയിൽ അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു.മണ്ണുത്തി പട്ടാളക്കുന്ന് കല്ലിങ്ങൽ വീട്ടിൽ രാജൻ (61) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ നടത്തറ ബൈപ്പാസിലാണ് അപകടമുണ്ടായത്.അപകടത്തിനിടയാക്കിയ വാഹനം നിർത്താതെപോയി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.ഒല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും സെക്യൂരിറ്റി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ