പുത്തൂർ സുവോളജിക്കല്‍ പാർക്കുമായി ബന്ധപ്പെടുത്തി കെഎസ്‌ആർടിസിയുടെ ഡബിള്‍ ഡെക്കർ ബസിന് അനുമതി ലഭിച്ചതായി മന്ത്രി കെ.രാജൻ അറിയിച്ചു.മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഡബിള്‍ ഡെക്കർ അനുവദിച്ചത്. സുവോളജിക്കല്‍ പാർക്കിനകത്തു മിനി ബസുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു ചേർന്ന യോഗത്തിലും മന്ത്രി കെ. രാജൻ ഗതാഗതമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.ഒന്നരക്കോടി രൂപയുടെ ഇലക്‌ട്രിക് ഡബിള്‍ ഡെക്കർ ബസാണ് തൃശൂരിലേക്ക് അനുവദിക്കുന്നതെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. തൃശൂർ നഗരക്കാഴ്ചകള്‍ എന്ന പേരിലാണ് തൃശൂരില്‍ ബസ് സർവീസ് നടത്തുക.നഗരത്തില്‍നിന്നു യാത്ര ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി പുത്തൂർ സുവോളജിക്കല്‍ പാർക്കിനുള്ളില്‍ ചുറ്റി നഗരത്തില്‍ സമാപിക്കുന്ന രീതിയിലായിരിക്കും യാത്ര. മന്ത്രി കെ. രാജൻ ആവശ്യപ്പെട്ടതുപോലെ അടിയന്തരമായി ഡബിള്‍ ഡെക്കർ അനുവദിക്കുന്നതിനു കെഎസ്‌ആർടിസി എംഡിക്കു മന്ത്രി ഗണേഷ് കുമാർ നിർദേശം നല്‍കി.തുറന്ന ഡബിള്‍ ഡെക്കർ ബസിന്‍റെ വരവോടെ പാർക്കിലേക്കും തൃശൂരിലേക്കുമുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണു പ്രതീക്ഷ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ