ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.വെളുത്തൂർ കുന്നത്തങ്ങാടി സ്വദേശി ചിറ്റൂർ വീട്ടിൽ റെനീഷിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഓട്ടോ ഡ്രൈവറായ കുന്നത്തങ്ങാടി സ്വദേശി പള്ളിക്കര വീട്ടിൽ ഷിഹാബിനാണ് പരിക്കേറ്റത്.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. റെനീഷും മൂന്നുപേരും ചേർന്ന് ഷിഹാബിനെ ഓട്ടോയിൽ ബലമായി കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് മർദിച്ച് കഴുത്തിൽ കുത്തുകയായിരുന്നു.രണ്ട് വർഷം മുമ്പ് ഷിഹാബിന്റെ ഒരു കൂട്ടുകാരനുമായി പ്രതികളുമായുമുള്ള തർക്കത്തിൽ ഷിഹാബ് ഇടപെട്ട് മധ്യസ്ഥം പറഞ്ഞ് അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തിലാണ് ഷിഹാബിനെ ആക്രമിച്ചതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ