ഭാര്യയെ കുത്തികൊലപെടുത്താൻ ശ്രമിച്ചകേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. കുട്ടനെല്ലൂർ സ്വദേശി പൊന്നമ്പലത്ത് വീട്ടിൽ കുട്ടിഅമൽ എന്ന അമൽ (27) നെയാണ് മണ്ണുത്തി പോലീസ് ഇടുക്കിയിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം.
പ്രതി ഭാര്യയെ അസഭ്യംപറഞ്ഞും ഭീഷണിപെടുത്തിയും കത്തികൊണ്ട് കുത്തികൊലപെടുത്താൻ ശ്രമിക്കുകയായിരുന്നു. കൊലപാതകശ്രമത്തിനിടയിൽ ഭാര്യയ്ക്ക് ഗുരുതരപരിക്കുപറ്റിയിരുന്നു. അയൽവാസികൾ ഇടപെട്ട് അതിക്രമം തടയുകയായിരുന്നു.സംഭവ ശേഷം
ഒളിവിൽപോയ ഇയാളെ വാഗമണ്ണിൽ നിന്നാണ് അന്വേഷണസംഘം പിടികൂടുകയായത്. ഇയാൾക്ക് മണ്ണുത്തി, ഒല്ലൂർ, പെരുമ്പടപ്പ് എന്നീ സ്റ്റേഷനുകളിലായി എട്ടോളം കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
ഭാര്യയുടെ കയ്യിലിരുപ്പ് ശരിയല്ലാത്തൊണ്ടായിരിക്കും ആ പുള്ളിക്ക് അങ്ങനെ ചെയ്യാൻ തോന്നിയത്...
മറുപടിഇല്ലാതാക്കൂ