നവംബർ 4,5,6,7 ദിവസങ്ങളിലായി പുതുക്കാട് നടക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ സ്വാഗത സംഘം രൂപീകരണ യോഗം കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഫാ. പോൾ തേക്കാനത്ത്, ടോബി തോമസ്, യൂജിൻ പ്രിൻസ്, ഇരിങ്ങാലക്കുട എ.ഇ.ഒ എം.എസ്. രാജീവ്, വികസന സമിതി കൺവീനർ
ഡോ.എ.വി. രാജേഷ്, ട്രഷറർ
ആൻ്റോ പി. തട്ടിൽ, ജില്ല പഞ്ചായത്ത് മെമ്പർ സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ. അൽജോ പുളിക്കൻ, സതി സുധീർ, പുതുക്കാട് പഞ്ചായത്ത് മെമ്പർ
സെബി കൊടിയൻ എന്നിവർ സംസാരിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ