യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.കരുവന്നൂർ മൂർക്കനാട് സ്വദേശി വല്ലത്ത് വീട്ടിൽ വിശ്വാസ് (27) നെയാണ് ലുക്കൗട്ട് സർക്കുലർ പ്രകാരം ബാംഗ്ലൂർ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.കാറളം സ്വദേശിയായ യുവാവിനെ തടഞ്ഞ് നിർത്തി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും യുവാവിനെ വിട്ടയക്കണമെങ്കിൽ പണം ആവശ്യപ്പെടുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്തതാണ് കേസ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.ഇയാളെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഷാർജയിൽ നിന്ന് ബാഗ്ലൂർ എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ