Pudukad News
Pudukad News

പഞ്ചായത്ത് തലത്തിൽ വയോജനങ്ങൾക്കായി നിയമ സഹായ വേദി രൂപവത്കരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ


സംസ്ഥാന വയോജന കമ്മീഷൻ പ്രവർത്തനം പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ വയോജനങ്ങൾക്കായി നിയമ സഹായ വേദി രൂപവത്കരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടകര ബ്ലോക്ക് സെമിനാർ ആവശ്യപ്പെട്ടു. വയോജന കമ്മീഷനും മുതിർന്ന പൗരന്മാരും വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ പ്രഫ. ഡോ. അനു പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡൻറ് ടി. ബാലകൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സെലീന, കെ.എസ്.എസ്.പി.യു ജില്ല വൈസ് പ്രസിഡൻറ് പി.തങ്കം, സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശിവരാമൻ, കെ.ഒ. പൊറിഞ്ചു, ജോസ് കോട്ടപ്പറമ്പിൽ, കെ.വി. രാമകൃഷ്ണൻ, ടി.എ. വേലായുധൻ, ഐ.ആർ. ബാലകൃഷ്ണൻ, പി. ശിവദാസൻ, കെ.സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price