പോലീസ് സ്മൃതിദിനാചരണവുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി പോലീസ് കൂട്ടയോട്ടം സംഘടിപ്പിച്ചു. കമ്മിഷണർ ഓഫീസിനു മുൻപില്‍ നിന്നും തുടങ്ങിയ കൂട്ടയോട്ടം സിറ്റി പോലീസ് കമ്മിഷണർ നകുല്‍ ആർ ദേശ്മുഖ് ഫ്‌ളാഗ് ഓഫ് ചെയ്തു.സിറ്റി പൊലീസ് കമ്മിഷണറും അഡീഷണല്‍ സൂപ്രണ്ട് ഒഫ് പൊലീസ് ഷീൻ തറയിലും പങ്കെടുത്തു.തെക്കെനടവഴി സ്വരാജ് റൗണ്ട് ചുറ്റി കമ്മിഷണർ ഓഫീസില്‍ സമാപിച്ച കൂട്ടയോട്ടത്തില്‍ മുന്നൂറിലധികം പേരാണ് പങ്കെടുത്തത്. മാരത്തോണ്‍ സംഘടനകളും കോളേജ്, സ്‌കൂള്‍ വിദ്യാർത്ഥികളും പൊലീസ് ഉദ്യോഗസ്ഥരും പങ്കാളികളായി.എ.എസ്.പി ഷീൻ തറയില്‍, എ.എസ്.ഐമാരായ എൻ.എസ്. സലീഷ്, ബാബ ഡേവിസ്, ഇൻസ്‌പെക്ടർമാരായ എം.ജെ. ജിജോ, സുനില്‍കുമാർ എന്നിവരും പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ