Pudukad News
Pudukad News

ഹോട്ടലുകളിലെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പണപ്പെട്ടി മോഷ്ടിച്ച് കടന്നുകളയുന്ന പ്രതി പിടിയില്‍


ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ചില്ലറ നല്‍കും, പണം എണ്ണുന്നതിനിടയില്‍ കൗണ്ടറിലെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പണം അടങ്ങിയ പെട്ടി മോഷ്ടിച്ച്‌ കടന്നുകളയുന്ന പ്രതി പിടിയില്‍.തൃശ്ശൂർ ചാഴുർ സ്വദേശി തേക്കിനിയേടത്ത് സന്തോഷ് കുമാറാണ് പിടിയിലായത്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർക്ക് കീഴിലുള്ള സ്‌ക്വാഡും നല്ലളം പൊലീസും ചേർന്നാണ് തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാവിലെയോടെ ഇയാളെ പിടികൂടിയത്. അരീക്കാട്ടെ ഹോട്ട് ബേക്ക് ഹോട്ടലിന്റെ ക്യാഷ് കൗണ്ടറില്‍ സ്ഥാപിച്ചിരുന്ന പണം അടങ്ങിയ നേർച്ചപെട്ടി മോഷ്ടിച്ച കേസിലാണ് നടപടി. കഴിഞ്ഞ മാസം 23ന് രാവിലെയാണ് ഇയാള്‍ ഹോട്ടലില്‍ കയറിയത്. ചായ കുടിച്ച ശേഷം പണം നല്‍കാനായി ക്യാഷ് കൗണ്ടറില്‍ എത്തിയ സന്തോഷ് പണം ചില്ലറയായാണ് നല്‍കിയത്. കൗണ്ടറിലിരുന്ന ആള്‍ ഇത് എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ അവിടെയുണ്ടായിരുന്ന ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പണം അടങ്ങിയ പെട്ടി കൈക്കലാക്കി ഇവിടെ നിന്നും കടന്നുകളഞ്ഞു.കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വിവിധ ജില്ലകളിലായി സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയതായി മനസ്സിലാവുകയായിരുന്നു. കഴിഞ്ഞ മാസം പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ പുത്തൂർമഠത്തുള്ള ബിന്ദു ഹോട്ടലിലും പ്രതി സമാന രീതിയില്‍ മോഷണം നടത്തിയതായി വ്യക്തമായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price