Pudukad News
Pudukad News

തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ദ്ധന ഉടൻ നടപ്പിലാക്കണം


തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധന ഉടൻ നടപ്പാക്കണമെന്നും മിനിമം കൂലി ആയിരം രൂപയായി ഉയർത്തണമെന്നും പാലപ്പിള്ളി റബ്ബർ എസ്‌റ്റേറ്റ് വർക്കേഴ്‌സ് കോണ്‍ഗ്രസ് (സി.ഐ.ടി.യു) 75-ാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.പാലപ്പള്ളി യൂണിയൻ ഓഫീസില്‍ ചേർന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.ശിവരാമൻ വിദ്യാഭ്യാസ അവാർഡുകള്‍ വിതരണം ചെയ്തു. പി.ജി.വാസുദേവൻ നായർ അദ്ധ്യക്ഷനായി. പി.ആർ.പ്രസാദൻ, പി.ടി.ജോയ്, കെ.ആലി, പി.എം.ആലി, യു.എം.സക്കീർ, പി.എസ്.സത്യൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.ജി.വാസുദേവൻ നായർ (പ്രസിഡന്റ്), പി.ആർ.പ്രസാദൻ (ജനറല്‍ സെക്രട്ടറി), യു.എം.സക്കീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price