പിതാവിനെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് തടഞ്ഞ സഹോദരിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മാള സിഐ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തു.കാടുകുറ്റി വൈന്തല തൈക്കൂട്ടം സ്വദേശി ശ്രീഹരി (21)യെയാണ് ഒളിവില്‍ കഴിയവേ വലിയപറമ്ബിലെ ലോഡ്ജില്‍ നിന്നും പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയല്‍ ഹാജരാക്കും.ഇയാള്‍ മാതാപിതാക്കളെയും സഹോദരിയെയും ദേഹോപദ്രവമേല്‍പ്പിച്ചതിനെ തുടർന്ന് അമ്മ ഗീത ചാലക്കുടി കോടതിയില്‍നിന്ന് ഗാർഹിക പീഡനങ്ങളില്‍നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമപ്രകാരം ശ്രീഹരി ഉപദ്രവിക്കാതിരിക്കുന്നതിനുള്ള ഉത്തരവ് വാങ്ങിയിരുന്നു.ശ്രീഹരി വിവാഹം കഴിക്കാതെ വീട്ടില്‍ താമസിപ്പിക്കുന്ന ജീവിത പങ്കാളിയായ യുവതിയെ അവരുടെ വീട്ടില്‍ കൊണ്ടുചെന്നാക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യത്താലാണ് ഇക്കഴിഞ്ഞ 30 ന് പുലർച്ചെ പിതാവിനെ ദേഹോപദ്രവമേല്‍പ്പിച്ചത്.ഇതുതടയാൻ ശ്രമിച്ചതിനാണ് കോടതി ഉത്തരവ് ലംഘിച്ച് സഹോദരിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. മാതാപിതാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യംചെയ്ത കേസിലും പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്ന് മോട്ടോർ സൈക്കിള്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ