സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 920 രൂപയാണ് കൂടിയത്.ഇതോടെ ഒരു പവൻ സ്വർണത്തിന് 92120 രൂപയായി. വളരെ പെട്ടന്നാണ് സ്വർണവിലയില്‍ മാറ്റം ഉണ്ടാകുന്നത്. ഇന്നലെ ഒരു പവന് വൈകുന്നേരം 91200 രൂപയായിരുന്നു വില. 11515 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില.സ്വര്‍ണവില ഇനിയും കുറയുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. പണിക്കൂലി കൂട്ടാതെ തന്നെ ഒരു പവന് ഒരു ലക്ഷം കടക്കുമെന്ന പ്രതീക്ഷിച്ചാണ് ആളുകള്‍ സ്വർണം പ്രീ ബുക്ക് ചെയ്യുന്നത്. നിലവില്‍ പണിക്കൂലി അടക്കം ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷത്തിലധികമാകും. ചില ദിവസങ്ങളില്‍ മൂന്ന് തവണ വരെ വിലയില്‍ മാറ്റമുണ്ടാകുന്നുണ്ട്.
Aarum gold use cheyyano vangano padilla... Arum upayogikkathe akanam...
മറുപടിഇല്ലാതാക്കൂ