പുതുക്കാട് സി.ജി. ജനാർദ്ദനൻ - ഗുരുവിജയ റോഡിന്റെ നവീകരണം തുടങ്ങി. മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. പുതുക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ഒരു കിലോമീറ്റർ റോഡ്, നാലു മീറ്റർ വീതിയിൽ ടാറിടുന്നതിനും അനുബന്ധ ജോലികൾക്കുമാണ് തുക അനുവദിച്ചത്.
കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ആൽജോ പുളിക്കൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.സി. സാേമസുന്ദരൻ, സെബി കൊടിയാൻ, സി.പി. സജീവൻ, ഫിലോമിന ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ