Pudukad News
Pudukad News

റേഷൻ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; ഇനി തുറക്കുക രാവിലെ ഒൻപതിന്


സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തില്‍ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച്‌ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി.റേഷൻ കടകള്‍ ഇനി മുതല്‍ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക. രാവിലെ ഒൻപതുമുതല്‍ 12 വരെയാണ് ഇനി പ്രവർത്തിക്കുക. വൈകീട്ട് നാലുമുതല്‍ ഏഴു വരെയും റേഷൻ കടകള്‍ തുറന്നു പ്രവർത്തിക്കും.2023 മാർച്ച്‌ ഒന്നിന് പരിഷ്കരിച്ച സമയക്രമമനുസരിച്ച്‌ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് റേഷൻകടകള്‍ പ്രവർത്തിച്ചിരുന്നത്.മൂന്നുമാസം മുൻപ് ഭക്ഷ്യമന്ത്രി ജി.ആർ. അനില്‍ സമയമാറ്റം സംബന്ധിച്ച്‌ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി റേഷൻ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price