വരന്തരപ്പിള്ളി ഉപ്പുഴി പാപ്പാളികുളം നവീകരണവും ഉപ്പുഴി ലിഫ്റ്റ് ഇറിഗേഷൻ ഒന്നാം ഘട്ടം പൂർത്തീകരണത്തിന്റെ പ്രഖ്യാപനവും നടത്തി. ജലസേചന വകുപ്പ് 46 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.ജി. അശോകൻ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ബഷീർ, റോസിലി തോമസ്, മൈനർ ഇറിഗേഷൻ കൊടകര ഡിവിഷൻ എഇ പി.പി. ജയശ്രീ, ബേബി മാത്യു എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ