Pudukad News
Pudukad News

തൃശൂർ പൂരം; മേളപ്പെരുക്കത്തിന് കിഴക്കൂട്ട് തന്നെ


തൃശൂർ പൂരത്തിന് ഇക്കുറിയും ഇലഞ്ഞിത്തറയിലെ മേളപ്പെരുക്കത്തിന് കിഴക്കൂട്ട് തന്നെ. അടുത്ത പൂരത്തിന്റെ വാദ്യപ്രമാണിമാരെ പാറമേക്കാവ് ദേവസ്വം നിശ്ചയിച്ചു.മേളം: മേള പ്രമാണിയായി കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം ഗോപാലകൃഷ്ണൻ (വീക്കം), ചേർപ്പ് നന്ദൻ (ഇലത്താളം), മച്ചാട് രാമചന്ദ്രൻ (കൊമ്പ്), കീഴൂട്ട് നന്ദൻ (കുഴല്‍) എന്നിവർ പ്രമാണിമാരാകും. പഞ്ചവാദ്യം : ചോറ്റാനിക്കര നന്ദപ്പൻ മാരാർ (തിമില), കലാമണ്ഡലം കുട്ടിനാരായണൻ (മദ്ദളം), പരയ്ക്കാട് ബാബു (ഇലത്താളം), മച്ചാട് രാമചന്ദ്രൻ (കൊമ്പ്), തിരുവില്വാമല ജയൻ (ഇടയ്ക്ക) എന്നിവരാണ് നേതൃത്വം നല്‍കുക. തിരുവമ്പാടിയും അടുത്തുതന്നെ മേള പ്രമാണിമാരെ നിശ്ചയിക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price